Tuesday, July 7, 2009

One more poem

ഒരു കാശിയാത്ര
മണ്ണാന്‍കട്ട പിന്നെയും ചോദിക്കുന്നു-
'കാശി വരെ പോകാമെന്നേ...'
മുന്‍പിന്‍ നോക്കാതിറങ്ങി പുറപ്പെട്ടൂ, കരിയില!
തമ്മില്‍ നോട്ടമായ്‌ ചിരിയായ് ട്ടായ് മുട്ടായ്...
പിന്നെയൊരു നാള്‍ മഴ പെയ്തപ്പോള്‍...
മണ്ണാന്‍കട്ടയ്ക്കു പൊതിഞ്ഞു കിടന്നൂ കരിയില!
പിന്നെയും യാത്ര നീണ്ടു...
ഒടുവില്‍ മണ്ണാന്‍കട്ട ബൈ-ബൈ പറഞ്ഞു.
കൊടുന്‍കാറ്റിലുയര്‍ന്നു പറന്നു വഴിതെറ്റിയലയുന്നൂ കരിയില!
പാവം! അവള്‍ അപ്പോ ഓര്‍ത്തു:
'ഇല മുള്ളിന്മേല്‍ വീണാലും, മുള്ള് ഇലമേല്‍ വീണാലും
കേട്‌ ഇലയ്ക്ക് തന്നെ!

No comments:

Post a Comment