വേശ്യ
അവളുടെ മിഴിനീരില്‍ ഉപ്പില്ല
കരളില്‍ നോവുണ്ട് പ്രാണനില്ല
അവളുടെ ഭാഷയില്‍ തേനില്ല-
മധുരമില്ല നോക്കിലും നഖക്ഷതങ്ങളിലും
പിന്നെയോ, വിഷമുണ്ട് ചൊടിയില്‍-
ചോരയില്‍ പടരുന്ന ഗദ്ഗദവും
രാത്രിയില്‍ വിരിയും മലര്‍പോലെ-
നിറമില്ല- മണമുണ്ട്, മാദകസ്മിതമുണ്ട്
എരിയുന്ന വയറില്‍, തടയുന്ന തേങ്ങലില്‍
എവിടെയോ പിഴച്ച വഴിയുന്ടതില്‍
ഇടറിയ കാല്‍വെയ്പ്പും ഉലഞ്ഞ മനസ്സും.
ഇനിയും ഉടയാത്ത മാംസവും തേടി-
എന്നാലും വഴിനീളേ കണ്‍കളുണ്ട്.
No comments:
Post a Comment